Wednesday 20 April 2011

സുഹ്രുത്തേ.....
പോവുകയാണു ഞാന്‍.
കണ്ണെത്താത്തിടത്തേയ്ക്ക്‌,
ഹ്രിദയമെത്തുന്നിടത്തേയ്ക്ക്‌.
കരയില്ല ഞാനൊരുതുള്ളി-
ക്കണ്ണുനീര്‍ കളയില്ല.
പ്രാക്രുതമായചിന്തകളില്‍
പച്ചപ്പരിഷ്ക്കാരത്തിന്‍
പുറം കുപ്പായം തേടുന്നിടങ്ങ-
ളില്‍ നിന്നും അകന്നു
പോവുകയാണു ഞാന്‍.


സുഹ്രുത്തേ.....
പക്ഷെ നിണ്റ്റെ മുഖമാ-
ണെണ്റ്റെ ചിന്തകളെ
ശക്തമായ്‌ പിടിച്ചുലച്ചത്‌.
നിനക്കു പകുത്തു നല്‌-
കാനായൊന്നുമില്ലെനിക്ക്‌.
തിരിച്ചു നിനക്കും
അങ്ങിനെയെങ്കിലും
നിന്നെപ്പിരിയാനാണെനി-
ക്കേറ്റം സങ്കടം.
ഹ്രുദയങ്ങളെ നാം
കീറി മുറിച്ചില്ല,
അവയ്ക്കെത്ത്ര അറയുണ്ടെന്നും
അതിലെത്ത്ര സ്നേഹമുണ്ടെന്നും
നാം ഒരിയ്ക്കലും തേടിയില്ല.
എങ്കിലും നിന്നെപ്പി-
രിയാനാണെനിക്കേറ്റം സങ്കടം.

എണ്റ്റെ കലാലയത്തിന്‌, നിര്‍മ്മലയ്ക്ക്‌.....

ഒരു മഴയ്ക്കൊപ്പമാണ്‌
ഞാനിവിടേയ്ക്ക്‌ കയറി വന്നത്‌.
ആര്‍ത്തുപെയ്ത മഴ
ഭൂതകാലം പേറിയ
വിഴുപ്പുഭാണ്ഡങ്ങളെ മുഴുവന്‍
കഴുകി കളയുകയായിരുന്നു.
ശബ്ദമില്ലാതെ ഞാന്‍ അലറിക്കരഞ്ഞ
നിദ്രയെത്താത്ത ഭൂതകാല രാവുകളെ
മുഴുവന്‍മായ്ച്ചുകളയുകയായിരുന്നു.
സ്വപ്നങ്ങലും മോഹങ്ങളും
നിശബ്ദമായ്‌ പാറിനടക്കുന്ന
ഈ ഇടനാഴിയിലേക്കെന്നെ
കൈ പിടിച്ചുകയറ്റിയതാമഴയായിരുന്നു.

Thursday 14 April 2011

എനിക്കു മുന്നില്‍ മഴ
തിമിര്‍ത്തു പെയ്യുകയാണ്‌.
എണ്റ്റെ കണ്ണും കയ്യും എത്തുന്നത്രയടുത്ത്‌.
ആ മുഖത്തു ഞാന്‍ വരുമെന്ന പ്രതീക്ഷയുണ്ട്‌.
എനിക്കു മുന്നിലൊരു ജാലകം.
സത്യത്തില്‍ ഞങ്ങള്‍ക്കിടയിലാണത്‌.
ഇരുമ്പുകമ്പികള്‍ കൊണ്ട്‌ അഴികള്‍ തീര്‍ത്ത,
ചില്ലുവാതിലുകളുള്ള വലിയ ജാലകം.
എനിക്ക്‌ ആകാശക്കാഴ്ച്ചയൊരുക്കുന്ന
ഏക മാര്‍ഗ്ഗമാണത്‌.
പക്ഷെ എണ്റ്റെ കണ്ണുകള്‍
മാത്രമേ പുറത്തുകടക്കുന്നുള്ളു.
എണ്റ്റെ വിരലുകള്‍ പോലും
കടക്കാത്തത്ര ചെറിയ അഴികള്‍.

Wednesday 13 April 2011

മാഞ്ഞു പോകുമീ പാഴ്ക്കിനാവിനെ
മാറോടു ചേറ്‍ക്കാന്‍ വെന്‍പുന്നു ഞാന്‍.
അറിയുന്നില്ല നീയെണ്റ്റെ വിരഹാര്‍ദ്ര ഗീതം.
പറഞ്ഞിരുന്നില്ല നീയെന്നോട്‌
എനിയ്ക്കറിയാം, ഞാന്‍ നിന്നൊടും.
സ്നേഹത്തിന്‍ അരുണ പുഷ്പവും
പ്രതീക്ഷതന്‍ ധവളപുഷ്പവുമേന്തി
നീ വരും വഴിത്താരയില്‍നിനക്കായ്‌
ഞാന്‍ കാത്തിരിക്കാം.....

Monday 11 April 2011

ഓര്‍മ്മകള്‍.....
മനസ്സതിണ്റ്റെ ബോധപര്‍വ്വതിലേയ്ക്ക്‌
കടക്കുന്നതും കാത്തിരിക്കുകയായിരുന്നു ഓര്‍മ്മകള്‍.
ഓരോ ഓര്‍മ്മയ്ക്കും
ഓരോ സുഗന്ധമുണ്ട്‌.
അതവ തനിയെ തേടിപ്പിടിച്ചതാണ്‌,
തിരിച്ചറിയാനുള്ള എളുപ്പത്തിന്‌.

തിരിച്ചറിവുവന്ന മനസ്സിനൊപ്പമാണ്‌
ഓര്‍മ്മകളും പടികടന്നു വന്നത്‌,
ഇഷ്ടസുഗന്ധത്തിന്‍ അകമ്പടിയോടെ.....
വഴിയില്‍ പതനം കാത്ത
ജീവനെ ഊര്‍ജ്ജം നല്‍കി
മുന്നോട്ടു കൊണ്ടുപോകുന്നത്‌
ഇവരാണ്‌, ഈ ഓര്‍മ്മകള്‍.